About

ചരിത്രം

ആകാശനീലിമയിൽ തൊട്ടുരുമ്മി നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന വയനാടൻ മാമലകളുടെ അടിവാരത്ത് ഒരു കൊച്ചു സ്കൂൾ. പൂളക്കുറ്റി പ്രദേശത്തെ കുടിയേറ്റ ജനതക്ക് തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന തീക്ഷണമായ ആഗ്രഹത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായി ജനകീയ കമ്മിറ്റി രൂപീകരിച്ച്, 1982ൽ പൂളക്കുറ്റി എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.